കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം - സൈക്കോളജി

     കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം

ആമുഖം 

ബി എഡ് കരിക്കുല ത്തിൻറെ ഭാഗമായി ഉള്ള കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം ഒക്ടോബർ 21ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പാഠഭാഗങ്ങൾ തന്നെ വിവിധ പരിപാടികൾ ആയി അവതരിപ്പിക്കുകയായിരുന്നു.

ആവശ്യകതയും പ്രാധാന്യവും 

അദ്ധ്യാപക വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യുന്നവയാണ് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമുകൾ. 

  • വിവിധതരം അധ്യാപന രീതികളും, പഠന മാനദണ്ഡങ്ങളും പരിചയപ്പെടുത്തുന്നതിലൂടെ കഴിവും, മത്സര ക്ഷമതയും വർദ്ധിക്കുന്നു.
  • കഴിവുകൾ മിനുസപ്പെടുത്തിതിലൂടെ വ്യക്തിത്വ വികസനം കൈവരിക്കുന്നു. ആത്മവിശ്വാസവും നേതൃപാടവം നേടിയെടുക്കാൻ സാധിക്കുന്നു. നവീന സാങ്കേതിക വിദ്യകളെ പരിചയപ്പെട്ട മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവ് നേടുന്നു.
  • പ്രായോഗിക പരിശീലനത്തിലൂടെ പ്രൊഫഷണൽ കഴിവുകൾ ശക്തിപ്പെടുന്നു 
  • ഇത്തരത്തിൽ സമൂഹത്തിനും നാളത്തെ തലമുറയ്ക്ക് മുതൽക്കൂട്ട് ആവുന്നു.

ലക്ഷ്യങ്ങൾ 

  • അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വ ഗുണങ്ങൾ വർദ്ധിപ്പിക്കുക.
  • സ്വയം പര്യാപ്തതയും ആത്മവിശ്വാസവും വളർത്തിയെടുക്കുക. 
  • മാറ്റങ്ങളെ ഉൾക്കൊള്ളാനും നേരിടാനും പ്രാപ്തരാക്കുക പ്രാപ്തരാക്കുക. 
  • പ്രൊഫഷണൽ കഴിവുകൾ മെച്ചപ്പെടുത്തി മികച്ച സേവനം ഉറപ്പാക്കുക. 
  • ജീവിതലക്ഷ്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കി വ്യക്തിത്വ വികസനം നേടിയെടുക്കുക. 
  • കഴിവുകളെ മെച്ചപ്പെടുത്താനും പുതിയ കഴിവുകൾ വികസിപ്പിക്കുവാനും സഹായിക്കുക.

റിപ്പോർട്ട് 

2024 ഒക്ടോബർ 21 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം നടന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്നെ ഷൈനി ടീച്ചർ പ്രോഗ്രാമിന് വേണ്ട നിർദേശങ്ങളും അവതരിപ്പിക്കേണ്ട ഭാഗങ്ങളും ഞങ്ങൾക്ക് നൽകിയിരുന്നു. ടീച്ചറുടെ നിർദ്ദേശപ്രകാരം ഓപ്ഷണൽ ബാച്ചുകൾ ആയി തിരിഞ്ഞാണ് ഞങ്ങളെല്ലാവരും പരിപാടികൾ അവതരിപ്പിച്ചത്. കൂടാതെ സിലബസിൽ തന്നെയുള്ള പാഠഭാഗങ്ങൾ ആണ് വേദിയിൽ അവതരിപ്പിച്ചത്. നാടകം മൂഖാഭിനയം സ്കിറ്റ് തുടങ്ങി വിവിധ രീതികളായയാണ് ഓരോ ഭാഷും അവരവരുടെ ഭാഗം അവതരിപ്പിച്ചത്. പിയാഷയുടെ ഇൻഡലക്ഷ്വൽ ഡെവലപ്മെൻ്റ് തിയറി ആയിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്. തിയറിയിൽ പറഞ്ഞിരിക്കുന്ന ഓരോ ഘട്ടങ്ങളും സ്കിറ്റ് പോലെ അവതരിപ്പിക്കുവാനും ശേഷം എല്ലാ ഘട്ടങ്ങളും ചേർത്ത് അവസാനം ടാബ്ലോ രൂപയാണ് അവതരിപ്പിക്കാനമാണ് ഞങ്ങൾ ശ്രമിച്ചത്. തിയറി മുഴുവനായി കാണികളിലേക്ക് എത്തിക്കാൻ ചാർട്ടുകളും പശ്ചാത്തല സംഗീതവും ഒപ്പം ഓരോ സ്റ്റേജിനെ യും പ്രത്യേകതകൾ അവതരണത്തിന് ശേഷം മൈക്കിലൂടെ പറയുകയും ചെയ്തു. വിജേഷ് ആണ് അത് കൈകാര്യം ചെയ്തത്. ഒന്നാമത്തെ സ്റ്റേജ് ആയ സെൻസറി മോട്ടോർ സ്റ്റേജ് വേദിയിൽ അവതരിപ്പിച്ചത് രമ്യയും അശ്വിനുമാണ്. രണ്ടു വയസ്സുള്ള ഒരു കുട്ടിയുടെ ശ്രേഷ്ഠ കളും അമ്മയും മുത്തുള്ള നിമിഷങ്ങളും കുട്ടി ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് ഓരോ വസ്തുവിനെയും നോക്കി കാണുന്നതുമാണ് അവതരിപ്പിച്ചത്. വളരെ ഭംഗിയായി തന്നെ ഈ സ്റ്റേജ് അവതരിപ്പിക്കാൻ സാധിച്ചു 

രണ്ടാമത്തെ സ്റ്റേജ് ആയ പ്രീ ഓപ്പറേഷൻ സ്റ്റേജ് അവതരിപ്പിച്ചത് ഞാനും (അപർണ) ഗൗരിയും, വിജേഷും, വർഷയും, രമ്യയും ചേർന്നാണ്. രണ്ട് ഘട്ടങ്ങളാണ് ഈ സ്റ്റേജ് അവതരിപ്പിച്ചത്. ആദ്യത്തെ ഘട്ടത്തിൽ ഒരു സ്കൂളിലെ കാര്യങ്ങളാണ് അവതരിപ്പിച്ചത്. ആറുവയസ്സുള്ള മൂന്നു കുട്ടികളും അധ്യാപകനും ആണ് വേദിയിൽ ഉണ്ടായിരുന്നത്. അധ്യാപകൻ പഠിപ്പിക്കുമ്പോൾ കൗതുകത്തോടെയും അച്ചടക്കത്തോടെയും പെരുമാറുന്നതും, ആകാംക്ഷയോടെ ചോദ്യങ്ങൾ ചോദിക്കുന്നതും, അവരിൽ സംശയങ്ങൾ ഉണ്ടാകുന്നതാണ് അവതരിപ്പിച്ചത്. കുട്ടികളിലെ ഭൗതിക ചിന്തയുടെ വളർച്ചയും ഭാഷയുടെ ഉപയോഗവും ഓരോ കാര്യങ്ങളും മനസ്സിലാക്കുന്നതിലെ വ്യത്യസ്തതയും കാണുകളിലേറ്റിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ശേഷം വീട്ടിലെത്തിയ കുട്ടി അധ്യാപകനെ പോലെ അനുവദിക്കുന്നതും, സാങ്കല്പിക കളികളിൽ ഏർപ്പെടുന്നത് അവതരിപ്പിച്ചു. കുട്ടികളിലെ ചിന്തകളിലെ മാറ്റം വ്യക്തമായി കാണുകളിലേക്ക് എത്തിക്കാൻ ഈ ഘട്ടത്തിൽ സാധിച്ചു. മടുപ്പുളവാക്കാതെ ചെറു ചിരിയോടെ കാണികളെ ആസ്വദിക്കുവാനും കഴിഞ്ഞു.

മൂന്നാമത്തെ സ്റ്റേജ് ആയ കോൺക്രീറ്റ് ഓപ്പറേഷൻ സ്റ്റേജ് അവതരിപ്പിച്ചത് അനഘ കൃഷ്ണ അഖില എന്നിവർ ചേരുന്നാണ് സ്കൂളിൽ നിന്ന് എത്തിയ കുട്ടികൾ വിവിധ നിറങ്ങളും ആകൃതി കളും അളവുകളും തിരിച്ചറിയുന്നതും യുക്തിപരമായി ചിന്തിക്കുന്നതും ആണ് ഈ ഘട്ടത്തിൽ അവതരിപ്പിച്ചത്. അവസാനത്തെ സ്റ്റേജ് ആയ ഫോർമൽ ഓപ്പറേഷനിൽ സ്റ്റേജ് അവതരിപ്പിച്ചത് റജീനയും ഗോപികയും രേഷ്മയും ചേർന്നാണ്. ഒരു കുട്ടി ഒരു പ്രശ്നത്തെ പല കോണുകളിൽ നിന്ന് ചിന്തിച്ച് പ്രശ്നങ്ങളും നേട്ടങ്ങളും മനസ്സിലാക്കി വ്യക്തമായ തീരുമാനം എടുക്കുന്നതാണ് ഈ ഘട്ടത്തിൽ അവതരിപ്പിച്ചത്. 

ഓരോ സ്റ്റേജും വളരെ വ്യക്തമായും ആവർത്തന വിരസത ഉളവാക്കാതയും വളരെ ക്രമത്തിൽ വ്യത്യസ്തമായ സാഹചര്യങ്ങൾ സൃഷ്ടാണ് ഞങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചത്. ഓരോ സ്റ്റേജിനും ചാർട്ടുകളും അതിന് അനുസൃതമായ പശ്ചാത്ത സംഗീതവും അവതരത്തിന് ശേഷമുള്ള വ്യക്തമായ വിശദീകരണങ്ങളും വളരെ ചിറ്റയോടെ തന്നെ ചെയ്തു.

ഏകദേശം 25 മിനിറ്റോളം നീണ്ട അവതരണം വളരെ ഭംഗിയായി തന്നെ അവസാനിപ്പിച്ച് പിയാഷെയുടെ തിയറി വളരെ വിജയകരമായി തന്നെ കാണികളിലേക്ക് എത്തിക്കാൻ സാധിച്ചു. മറ്റു ബാച്ചുകളും ഇതുപോലെതന്നെ വിവിധ ഭാഗങ്ങൾ വ്യത്യസ്തമായി അവതരിപ്പിച്ചു. 

പരിപാടിക്ക് ശേഷം ഷൈനി ടീച്ചർ ആണ് അഭിപ്രായങ്ങൾ പറഞ്ഞത് ഓരോ ബാച്ചിന്റെയും മേന്മകളും പോരായ്കമകളും വരുത്തേണ്ട മാറ്റങ്ങളും വ്യക്തമായി പറഞ്ഞു തന്ന ടീച്ചർ പ്രാക്ടീസ് മെയ്ക് എ മാൻ പെർഫെക്ട് എന്ന ഫോട്ടോ കൂടിയാണ് അവസാനിപ്പിച്ചത്. ശേഷം രശ്മി ടീച്ചറും അഭിപ്രായങ്ങളും വേണ്ട നിർദേശങ്ങളും നൽകി.

ഉപസംഹാരം 

കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിലൂടെ എല്ലാ ബാച്ചുകളും അവതരിപ്പിച്ച പാഠഭാഗങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. പിയാഷെയുടെ തിയറി എല്ലാവരിലേക്കും എത്തിക്കുവാനും ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് പലതരത്തിൽ അവതരിപ്പിക്കാൻ കഴിയുമെന്നും മനസ്സിലാക്കി. ഒരു സിദ്ധാന്തം നാടകരൂപത്തിൽ പ്രേക്ഷകരുടെ എത്തിക്കുക എന്ന വെല്ലുവിളി ചിട്ടയായ സ്ക്രിപ്ൻ്റെയും സ്ക്രിപ്റ്റിൻ്റെ നട്ടെല്ലായി പ്രവർത്തിച്ച പ്രോപ്പർട്ടികളുടെയും പശ്ചാത്ത സംഗീതത്തിൻ്റെയും സഹായത്തോടെ വിജയകരമായി പൂർത്തീകരിച്ചു. പിയാഷെയുടെ ഇൻ്റലക്ഷ്വൽ ഡെവലപ്മെൻ്റ് തിയറിയിലൂടെ കുട്ടികളുടെ ചിന്തകളിലും പ്രവർത്തികളിലും ഉണ്ടാകുന്ന മാറ്റം വ്യത്യസ്തമായ് ചിത്രീകരിച്ചു. ഈ വികസന ഘട്ടങ്ങൾ തിരിച്ചറിയുന്നതിലൂടെ അതിന് വേണ്ട ചുറ്റുപാടുകൾ സൃഷ്ടിക്കുവാനുള്ള അറിവ് ലഭിക്കുന്നു. എല്ലാ വിദ്യാർഥികൾക്കും വളരെ വ്യത്യസ്തമായ അനുഭവമാണ് ഈ പ്രോഗ്രാം സമ്മാനിച്ചത്. എല്ലാ കുട്ടികൾക്കും സ്റ്റേജ് ഉപയോഗിക്കുവാനുള്ള അവസരവും ആത്മവിശ്വാസത്തോടെ മുന്നോട്ട് വരാനുള്ള ധൈര്യവും ഈ പ്രോഗ്രാം നൽകി.

ഗാലറി










Comments

Popular posts from this blog

Week 9

Week 5

Week 8